പന്തളം: കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. 28ന് സമാപിക്കും. തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്.
23ന് രാവിലെ അഷ്ട്രദ്രവ്യ മഹാഗണപതി ഹോമം, സുകൃത ഹോമം, ശ്രീബലി എഴുന്നെള്ളത്ത്, തിരുവാഭരണ ഘോഷയാത്ര, കൊടിയേറ്റ് സദ്യ എന്നിവ നടന്നു. 23ന് രാത്രി 8 മുതൽ പനങ്ങാട് പ്രണവം നൃത്ത വിദ്യാലയത്തിന്റെ നൃത്തനൃത്ത്യങ്ങൾ.
24നു രാവിലെ 11നു സർപ്പ ദൈവങ്ങൾക്കു നൂറുംപാലും, സർപ്പം പാട്ട്. രാത്രി 7 മുതൽ മുളമ്പുഴ ഉമാമഹേശ്വര തിരുവാതിര സംഘത്തിന്റെ തിരുവാതിര, 9 മുതൽ മേജർസെറ്റ് കഥകളി. 25നു രാവിലെ 6.30നു സൂര്യനാരായണപ്പൊങ്കാല, രാത്രി 7.30നു സ്‌കോളർഷിപ്പ് വിതരണം, 8നു സേവ, 9 മുതൽ മേജർസെറ്റ് കഥകളി , . 26 നു രാത്രി 7.30നു സേവ, 9 മുതൽ മേജർസെറ്റ് കഥകളി .
27നു പള്ളിവേട്ട, രാവിലെ 9ന് അഷ്ടാഭിഷേകം, 10ന് ഉത്സവബലിയ്ക്കു വിളക്കുവെയ്പ്, 11ന് ഉത്സവബലി ദർശനം, രാത്രി 9നു ഓച്ചിറ സരിഗയുടെ നാടകം . രാത്രി 12നു പള്ളിവേട്ട എഴുന്നെള്ളത്ത്. 12.30നു പള്ളിവേട്ട, വിളക്ക്, ശ്രീബലി കാണിക്ക. ഒന്നിനു ശയ്യാപൂജകൾ, പള്ളിക്കുറുപ്പ്.
28നു രാവിലെ 10ന് ആറാട്ടുബലി, 10നു കൊടിയിറക്ക്, 11നു നാരായണീയ പാരായണം, 11.30ന് അന്നദാനം, വൈകിട്ട് 3.30ന് ആറാട്ടിനെഴുന്നെള്ളത്ത്. രാത്രി 7ന് ആറാട്ട് ഘോഷയാത്ര വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ആറാട്ട് കടവിലേക്ക്. 9ന് ആറാട്ട്, 10ന് ആറാട്ട് വരവ്, ദീപക്കാഴ്ച, വലിയ കാണിക്ക, ചുറ്റുവിളക്ക് ദർശനം, ദീപാരാധന, കരിമരുന്നു പ്രയോഗം.
27 വരെ എല്ലാ ദിവസവും രാവിലെ 7.30നു ശ്രീബലി എഴുന്നെള്ളത്ത്, 22 മുതൽ രാവിലെ 8.30നും, 24 വരെ രാത്രി 8നും, 26നു രാത്രി 9.30നും, 27നു രാത്രി 8.45നും ശ്രീഭൂതബലി എഴുന്നെള്ളത്ത്, വൈകിട്ട് 5.30നു കാഴ്ചശ്രീബലി എഴുന്നെള്ളത്ത് 5.45നു സോപാനസംഗീതം. 25നു രാത്രി 8നും, 26നും 27നും രാത്രി 7.30 നും സേവ.