 
പന്തളം: ഉള്ളന്നൂർ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെയും പന്തളം പ്രിസൈഡ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻ ആർ.അജയകമാർ നിർവഹിച്ചു.പ്രസിഡന്റ് പി.കെ.കവി രാജൻ അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ആർ.രാജു സക്കറിയ, ഡോ.ശകർ.പി.ആർ.ഒ.അനിൽകുമാർ, കൗൺസിലർ കെ.എസ്.സൗമ്യ, വൈസ് പ്രസിഡന്റ് വി.മനു എന്നിവർ പ്രസംഗിച്ചു.