പന്തളം: പന്തളം നഗരസഭയിൽ ബഡ്ജറ്റ് ചർച്ച പരാജയമായിരുന്നെന്ന് എൽ.ഡി.എഫ് ആരോപിച്ചു.ബഡ്ജറ്റ് ചട്ടവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറെ കൈയേറ്റം ചെയ്തിരുന്നു. . ആകെ പ്രതീക്ഷിക്കുന്ന തനതു ഫണ്ടിന്റെ ഇരട്ടിയോളമാണ് ബഡ്ജറ്റിൽ കാണിച്ചിരിക്കുന്നത്. അനിവാര്യ ചെലവുകൾക്ക് തനതുഫണ്ട് മാത്രമേ ചെലവാക്കാനാകൂ എന്നതിനാൽ ബഡ്ജറ്റിലെ കണക്ക് 7.23 കോടിയായി പെരുപ്പിച്ചുകാണിച്ചിരിക്കുകയാണ്. പട്ടികജാതിക്കാർക്കുള്ള ഫണ്ട് എങ്ങനെ വിനിയോഗിക്കുമെന്നു പോലും സൂചിപ്പിച്ചിട്ടില്ല. പ്രതിഷേധയോഗം പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ റ്റി.കെ. സതി, രാജേഷ്‌കുമാർ , എസ്. അരുൺ, സക്കീർ.എച്ച് , അംബികാ രാജേഷ്, അജിതകുമാരി , ശോഭനാകുമാരി, ഷെഫിൻ റജീബ് ഖാൻ എന്നിവർ പ്രസംഗിച്ചു.
പന്തളം: നിയമവും ചട്ടവും ലംഘിച്ച് പ്രവർത്തിക്കുന്ന നഗരസഭാ ഭരണ സമിതി രാജിവയ്ക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ. ആർ .വിജയകുമാർ, കെ.ആർ. രവി ,പന്തളം മഹേഷ്, സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.