തിരുവല്ല: താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഹ്യൂമൻ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് ജാഗ്രതാ ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി കൊവിഡാനന്തര ജീവിതത്തെക്കുറിച്ച് വള്ളംകുളം എൻ.എസ്.എസ് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ.ബി.ഹരികുമാർ ക്ലാസെടുത്തു. യൂണിയൻ സെക്രട്ടറി ജെ.ശാന്തസുന്ദരൻ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ സി.എസ് സന്തോഷ്,വനിതായൂണിയൻ പ്രസിഡന്റ് പി. സുമംഗലാദേവി എന്നിവർ പ്രസംഗിച്ചു.