ചെങ്ങന്നൂർ: ആലാ പെണ്ണുക്കര തെങ്ങിൽതെക്കേതിൽ ടി.ഡി. ശാമുവലിന്റെ വീട്ടിലെ സെപ്ടിടാങ്കിൽ വീണ പശുവിനെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. ഉപയോഗശൂന്യമായ ടാങ്കിനുള്ളിൽ കുടുങ്ങിയ പശുവിനെ കോൺക്രീറ്റ് റിങ്ങുകൾ പൊട്ടിച്ച് ഏറെ നേരത്തെ ശ്രമഫലമായാണ് രക്ഷപ്പെടുത്തിയത്.