 
ചെങ്ങന്നൂർ: ചങ്ങനാശേരി മാടപ്പള്ളിയിൽ കെ-റെയിലിന്റെ കല്ലിടാൻ ചെന്ന വീട്ടിൽ തന്റെ കൊച്ചു മകളുമായി ഇരുന്ന വീട്ടമ്മയെ പൊലീസും ഗുണ്ടകളും ചേർന്ന് സ്ത്രീയെ ശാരീരികവും മാനസികവുമായി ക്രൂരമായി പീഡിപ്പിക്കും വിധത്തിൽ വലിച്ചിഴയ്ക്കുകയും, തുടർന്ന് ആ മാതാവിന്റെ പേരിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്ത നടപടിക്കെതിരെ കൊഴുവല്ലൂർ ഭൂതംകുന്ന് കോളനിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെ - റെയിൽ സമര സമിതി ജില്ലാ രക്ഷാധികാരി എസ്.സൗഭാഗ്യകുമാരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.സജി അദ്ധ്യക്ഷത വഹിച്ചു.സിന്ധു ജേയിംസ്, വിജയകുമാരി,പ്രസി സിയൂസ് എന്നിവർ പ്രസംഗിച്ചു.