
ഇലവുംതിട്ട: മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും എൻഡോവ്മെന്റ് വിതരണവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും . രാവിലെ 10ന് സ്കൂൾ വാർഷികം ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എസ്.കെ.സാനു അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്തംഗം കെ.കെ ശശി എൻഡോവ്മെന്റ് വിതരണം ചെയ്യും.
യാത്രയയപ്പ് സമ്മേളനം എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി.സുദർശനൻ ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ എസ്.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ മുഖ്യ പ്രഭാഷണം നടത്തും.