 
കടമ്പനാട്: കടമ്പനാട് ഭഗവതി- ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. എല്ലാ ദിവസവും രാവിലെ അഞ്ചിന് ഗണപതി ഹോമം,രാത്രി ഏഴിന് ശ്രീഭൂതബലി വിളക്ക്. 22 ന് രാത്രി 7.30 ന് ഭക്തിഗാനസുധ. 25 ന് താലപ്പൊലി ഉത്സവം. 27 ന് രാവിലെ 10 ന് ഉത്സവബലി(ഭഗവതി ക്ഷേത്രം),12 ന് ഉത്സവബലി ദർശനം,7.30 ന് വയലിൻ ഫ്ളൈസ്. 28 ന് രാവിലെ 10 ന് ഉത്സവബലി( ശാസ്താ ക്ഷേത്രം), 12 ന് ഉത്സവബലി ദർശനം, രാത്രി എട്ടിന് നൃത്ത നാടകം. 29 ന് വൈകിട്ട് ആറിന് സേവ, 7.30 ന് കുത്തിയോട്ട ചുവടും പാട്ടും, 11 ന് പള്ളിവേട്ട.30 ന് വൈകിട്ട് നാലിന് പൂരം, 4.30 ന് ആറാട്ട് പുറപ്പാട്, ആറിന് ആറാട്ട് ഘോഷയാത്ര, തുടർന്ന് പറസമർപ്പണം, 11ന് കൊടിയിറക്ക്, 12 ന് നാടൻ പാട്ട്