പന്തളം: പന്തളം നഗരസഭയിൽ ഇന്നലെ നടന്ന 2022-​ 23 വർഷത്തെ ബഡ്ജറ്റ് ചർച്ച പ്രതിപക്ഷ കക്ഷികളായ എൽ.ഡി.എഫും ,യു.ഡി.എഫും ബഹിഷ്‌കരിച്ചു എങ്കിലും ബി.ജെ.പി ഭരണ സമിതി ബഡ്ജറ്റ് പാസാക്കി. കഴിഞ്ഞ 17 ന് വൈസ് ചെയർമാൻ യു. രമ്യ അവതരിപ്പിച്ച ബഡ്ജറ്റിന്റെ ചർച്ചയായിരുന്നു ഇന്നലെ നടന്നത്. ബഡ്ജറ്റ് അവതരിപ്പിച്ച 17 ന് പ്രതിപക്ഷ കക്ഷികൾ ബഹിഷ്‌കരിച്ചിരുന്നു. ഇന്നലെ രാവിലെ 11 ന് ചെയർ പേഴ്‌സൺ സുശീലാ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ഭരണ സമിതിയിലെ 18 കൗൺസിലർമാരും പിന്തുണച്ച് പാസാക്കുകയായിരുന്നു. എൽ.ഡി.എഫിലെ 9 അംഗങ്ങൾ രജിസ്റ്ററിൽ ഒപ്പിടാതെ പുറത്തുപോയപ്പോൾ യു.ഡി.എഫിലെ നാല് അംഗങ്ങൾ രജിസ്റ്ററിൽ ഒപ്പിട്ട ശേഷമാണ് ചർച്ച ബഹിഷ്‌കരിച്ചത്.