1
സഹായ വിതരണ പ്രക്യാപനവും സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി കെ. രാജൻ നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച വില്ലേജ് സമിതിക്ക് അവാർഡ് നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പ്രളയത്തിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ വീടിന് നാശനഷ്ടം നേരിട്ടവർക്കുള്ള സഹായ വിതരണ പ്രഖ്യാപനവും സ്മാർട്ട് വില്ലേജ് ഓഫിസിന്റെ നിർമ്മാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രമോദ് നാരായണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ദിവ്യാ എസ് അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ,പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് ജമീല ബീവി, ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പൻ ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആനി രാജു , ഈപ്പൻ വർഗിസ്, പഞ്ചായത്തംഗങ്ങളായ ജസീല സിറാജ്, അഖിൽ എസ്.നായർ, കെ.പി അഞ്ജലി ,അലക്സ് പി.തോമസ് എന്നിവർ സംസാരിച്ചു. ഗുണഭോക്താക്കളുടെ ലിസ്റ്റ് സമർപ്പണം അസിസ്റ്റന്റ് കളക്ടർ സന്ദീപ് കുമാറും ഗുണഭോക്താക്കളെ പരിയപ്പെടുത്തൽ തഹസിൽദാർ എം.റ്റി ജെയിംസും നിർവഹിച്ചു.