മല്ലപ്പള്ളി : കേരളാവിഷൻ ബ്രോഡ്ബാൻഡ് സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി കസ്റ്റമർ സപ്പോർട്ട് സെന്ററുകൾ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി നമ്മുടെ ഡിസ്‌ട്രിബ്യൂഷന് കീഴിൽ കോട്ടയം കേബിൾ ചാനൽ ഡിസ്ട്രിബ്യൂട്ടർസ് പ്രൈവറ്റ് ലിമിറ്റഡ് മല്ലപ്പള്ളി എസ്.ആർ ടവറിൽ ആരംഭിക്കുന്ന കസ്റ്റമർ സപ്പോർട്ട് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കേബിൾ ടി.വി ഓപ്പറേറ്റർസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി രാജൻ നിർവഹിക്കുന്നു. കേരളാവിഷൻ ഡയറക്ടർ ബോർഡ് മെമ്പർമാരായ സുരേഷ് കുമാർ സി, തോമസ് പി.ചാക്കോ, സി.ഒ.എ സംസ്ഥാന ട്രഷറർ പി.എസ് സിബി, സി.ഒഎ കോട്ടയം ജില്ലാ സെക്രട്ടറി ബി റെജി തുടങ്ങിയവർ പങ്കെടുക്കും.