pig
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഗോപാലകൃഷ്ണൻ നായർ

അടൂർ : ഏഴംകുളം പുതുമല ഉടയാനവിള പുത്തൻവീട്ടിൽ കർഷകനായ ഗോപാലകൃഷ്ണൻ നായരെ കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ വെച്ച് കാട്ടു പന്നി അക്രമിച്ചു.അക്രമത്തിൽ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണൻ നായർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. കാട്ടു പന്നിയുടെ ശല്യം പരിഹരിക്കാൻ ശാശ്വതമായ ശാസ്ത്രീയ നടപടികൾ വനം വകുപ്പ് അധികൃതർ കൈക്കൊണ്ട് മനുഷ്യരെയും കൃഷിയെയും രക്ഷിക്കണമെന്ന് പഞ്ചായത്ത് അംഗം ബാബു ജോൺ ആവശ്യപ്പെട്ടു.