 
കോന്നി: ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പത്തു ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്ത കലഞ്ഞൂർ പഞ്ചായത്തിലെ നാരങ്ങാനംപടി -കമ്പകത്തുംപച്ച -കുളത്തുമൺ റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ വി.ടി.അജോമോൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മനു. എം.അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എസ്.പി.സജൻ, സന്തോഷ് പോത്തുപാറ,ബൈജു പോത്തുപാറ, ശലോമോൻ,സുനിൽകുമാർ,ഷീജു,സുനീഷ്, മധു എന്നിവർ സംസാരിച്ചു.