തിരുവല്ല: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് സമ്മേളനം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഇ.ജെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ശിശുപാലൻ, മുതിർന്ന റേഷൻ വ്യാപാരി പി.വി.വർഗീസിനെ ആദരിച്ചു. ജില്ലാ സെക്രട്ടറി ജോർജ്ജ് വട്ടക്കാവ്, ജിജി ഓലിക്കൽ, വിജയവർമ്മ, ജയചന്ദ്രൻ പി.വി എന്നിവർ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. താലൂക്ക് സെക്രട്ടറി കെ.പി.ഹരിദാസ്, ട്രഷറർ കെ.കെ.പ്രസന്നൻ, ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ഏബ്രഹാം, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭരണസമിതിയെ യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു.