അടൂർ : എസ്.എൻ.ഡി.പി യോഗം പഴകുളം തെക്ക് 4512-ാം നമ്പർ ഡോ. പൽപ്പു സ്മാരക ശാഖയിലെ യൂത്ത് മൂവ്മെന്റ് യൂണിറ്റ് പുന:സംഘടിപ്പിച്ചു. മുൻ യൂണിറ്റ് വൈസ് പ്രസിഡന്റ് അർജുന്റെ അദ്ധ്യഷതയിൽ കൂടിയ യോഗം യൂത്ത് മൂവ്മെന്റ് താലൂക്ക് കമ്മിറ്റി സെക്രട്ടറി സുജിത്ത്‌ മണ്ണടി ഉദ്ഘാടനം ചെയ്തു . ശാഖാ സെക്രട്ടറി സനീഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റായി അർജുനനെയും വൈസ് പ്രസിഡന്റായി നവ്യ രാജിനെയും സെക്രട്ടറിയായി വിനയകുമാറിനെയും യൂണിയൻ കമ്മിറ്റി അംഗങ്ങളായി രാജി .ആർ,കമ്മിറ്റി അംഗങ്ങളായി ആദർശ് ,ലീന ,വൃന്ദ സന്തോഷ് ,ശ്രീക്കുട്ടി ,പ്രേംജിത്ത്‌ ,മിഥുൽ ,സരിൻ ,ശ്രീലക്ഷ്മി എന്നിവരെയും തിരഞ്ഞെടുത്തു