1
മല്ലപ്പള്ളി ഇലക്ട്രിക്കൽ സബ് ഡിവിഷൻ സെക്ഷൻ ഓഫീസ് നിർമ്മാണ ഉദ്ഘാടനം വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : മല്ലപ്പള്ളി ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് നിർമ്മാണ ഉദ്ഘാടനം വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. മാത്യു .റ്റി.തോമസ് എം .എൽ .എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കെ.എസ്.ഇ.ബി ഡയറക്ടർ അഡ്വ.വി.മുരുകദാസ്, ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ , മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ, കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ, മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ലതാകുമാരി, ബ്ലേക്ക് പഞ്ചായത്തംഗം സിന്ധു സുഭാഷ്, പഞ്ചായത്തംഗം വിദ്യാമോൾ.എസ് , അലക്സ് കണ്ണമല , ബിനു വർഗീസ്, ബാബു പള്ളിക്കൽ, പ്രൊഫ. അലക്സാണ്ടർ , കെ. ശമുവൽ , എബി മേക്കരിങ്ങാട്ട്, വിനോദ് കെ.ആർ, കുഞ്ഞുകോശി പോൾ , കെ. ഇ അബ്ദുൾ റഹ്മാൻ , ജോസ് കുറഞ്ഞൂർ , ബെന്നി പാറയിൽ, രാജൻ എൻ. ഈപ്പൻ, തോമസുകുട്ടി ഇ.ഡി, ആന്റണി കെ .ജോർജ് , ഡോൺ കെ.എസ് എന്നിവർ സംസാരിച്ചു