തിരുവല്ല: എസ്.എൻ.ഡി.പി.യോഗം നെടുമ്പ്രം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്‌ഠാ വാർഷികോത്സവം ഇന്ന് മുതൽ 25 വരെ നടക്കും. ഇന്ന് രാവിലെ 8.10നും 8.50നും മദ്ധ്യേ ക്ഷേത്രമേൽശാന്തി വിഷ്‌ണു ചേർത്തലയുടെയും ശരത്ത്, ജിത്ത് ശാന്തിമാരുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റും. 11ന് പ്രഭാഷണം തിരുവല്ല യൂണിയൻ കൗൺസിലർ അനിൽ ചൈത്രം ഉദ്ഘാടനം ചെയ്യും. ഗുരുദർശനവും മതേതരത്വവും എന്ന വിഷയത്തിൽ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠധിപതി സ്വാമി ശിവബോധാനന്ദ പ്രഭാഷണം നടത്തും. 1.30 ന് ആരതി, തുടർന്ന് അന്നദാനം. വൈകിട്ട് 7.30ന് കുട്ടികളുടെ കലാപരിപാടി. 24 ന് 9 ന് മഹാമൃത്യുഞ്‌ജയഹോമം . 11ന് ഗുരുദർശനം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ റിട്ട. ഡിവൈ.എസ്.പി കെ.ജി.ബാബു കണ്ണാറ പ്രഭാഷണം നടത്തും. 1.30ന് ആരതി. തുടർന്ന് സമൂഹസദ്യ. രാത്രി 9ന് ഗാനമേള. 25ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ 11ന് ഗുരുദർശനം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ സന്തോഷ് കണ്ണങ്കേരി പ്രഭാഷണം നടത്തും. 1.30ന് ആരതി . തുടർന്ന് സമൂഹസദ്യ. വൈകിട്ട് 7.30ന് താലപ്പൊലി ഘോഷയാത്ര.