bjp
ഭാരതീയ ജനതാപാർട്ടി അടൂർ മണ്ഡലം കമ്മറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ജനകീയ ധർണ്ണ കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ഷാജി ആർ.നായർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : കവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റി അടൂർ ഗാന്ധി സ്ക്വയറിൽ ജനകീയ ധർണ നടത്തി. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീലേഖ ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ്‌ ഷാജി ആർ.നായർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്‌ അജയകുമാർ വല്ലൂഴത്തിൽ മുഖ്യ പ്രഭാഷണം നടത്തി. കെ. വി .പ്രഭ, അനിൽ നെടുമ്പള്ളിൽ, അടൂർ സുഭാഷ്, സജി മഹർഷിക്കാവ്, അജി വിശ്വനാഥ്, ഷീജ സുനിൽ, രവീന്ദ്രൻ മാങ്കൂട്ടം, അനിൽ ഏനാത്ത്, പുഷ്പവല്ലി, എസ് വേണുഗോപാൽ, അനന്തു പി. കുറുപ്പ്, വിനീഷ് കൃഷ്ണൻ, സെൽവരാജൻ നായർ,വി ടി രാജൻ, രമണി, ഗിരിജ മോഹൻ, ഗോപൻ മിത്രപുരം, പ്രദീപ് കുമാർ, ആര്യ ശങ്കർ, ഹരികുമാർ, സജീഷ് കുമാർ, രാജേന്ദ്രൻ, അനിൽ മാവിള എന്നിവർ സംസാരിച്ചു . അമ്പിളി അജയൻ, ദീപാ രാജ്, വിദ്യാ ജയരാജ്‌, അനിത ഓംകാരം എന്നിവർ നേതൃത്വം നൽകി.