അടൂർ : ആനന്ദപ്പള്ളി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചെന്നായികുന്ന് - ആനന്ദപ്പള്ളി റോഡ് തുമ്പമൺ റോഡിൽ ചേരുന്ന ഭാഗത്ത് കോൺവെക്സ് മിറർ സ്ഥാപിച്ചു . മൂന്ന് കോളനിനിവാസികൾ ഉപയോഗിക്കുന്ന ഈ റോഡിന്റെ സംഗമസ്ഥാനത്ത് അപകടങ്ങൾ പതിവാണ്. അസോസിയേഷൻ പ്രസിഡന്റ് വർഗീസ് ദാനിയേൽ അദ്ധ്യക്ഷത വഹിച്ച യോഗം റവ.പി.ജി കുര്യൻ പ്ലാങ്കാലായിൽ കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു.ഡോ.പി.സി.യോഹന്നാൻ, എ.എസ് റോയി,ബിജു ജോർജ് ,വി.കെ സ്റ്റാൻലി,വി.എസ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.