അടൂർ : തെങ്ങുംതാര കൈരളി ഗ്രന്ഥശാല ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. ഗ്രന്ഥശാലാ സംഘം വൈസ് പ്രസിഡന്റ് എ.പി ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകൾ വായനാ കേന്ദ്രങ്ങൾക്കും പുസ്തക വിതരണത്തോടുമൊപ്പം സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ പദ്ധതികൾ തയാറാക്കി നടപ്പാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി അബിൻ ശിവദാസ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ്, പഞ്ചായത്തംഗങ്ങളായ റോസമ്മ സെബാസ്റ്റ്യൻ , ദിവ്യ അനീഷ്, പഴകുളം ശിവദാസൻ, എസ്.മീരാസാഹിബ്, ഡോ.വർഗീസ്,എം.ജി.രാജു, ബിനോയ് വിജയൻ എന്നിവർ സംസാരിച്ചു.