റാന്നി: പെൺകുട്ടികൾക്കായുള്ള സ്വയംപ്രതിരോധ ക്യാമ്പ് ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം ചെയ്തു. വാർഡംഗം സാംജി ഇടമുറി അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ പ്രഥമാദ്ധ്യാപിക കെ.പി അജിത, പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ, എജ്യൂമാക്സ് ഡയറക്ടർ ബിമൽ ശ്രീധർ, കരാട്ടെ അദ്ധ്യാപകൻ മാത്യു,ബി.ആർ.സി കോർഡിനേറ്റർ എസ്. ദീപ്തി, അദ്ധ്യാപകരായ ബിനീഷ് ഫിലിപ്പ്,സി. ജി ഉമേഷ്, പി.എസ് സബിത, പി.കെ പ്രീതാകുമാരി,ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.