kcm
ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കോർഡിൽ ഇടംനേടിയ അൻസു മേരി സജിയെ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം സജി അലക്സ് ആദരിക്കുന്നു

തിരുവല്ല: സ്പോർട്സ് യോഗ വിഭാഗത്തിൽ ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡിൽ ഇടംനേടിയ അൻസു മേരി സജിയേയും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെയും കേരള കോൺഗ്രസ് സംസ്ക്കാര വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം സജി അലക്സ് ഉദ്‌ഘാടനം ചെയ്തു. പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, സി.കെ.പൊന്നപ്പൻ, പഞ്ചായത്തംഗം ശർമ്മിള സുനിൽ, സംസ്ക്കാരവേദി ചെയർമാൻ സോമൻ താമരച്ചാലിൽ എന്നിവർ പ്രസംഗിച്ചു.