റാന്നി : വലിയകാവ് വനസംരക്ഷണ സമിതിയും വാർഡ് വികസന സമിതിയും സംയുക്തമായി സംഘടിപ്പിച്ച വന, ജല കാലാവസ്ഥാ ദിനാഘോഷം ഗ്രാമ പഞ്ചായത്തംഗം പി.എസ്.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ് കാവുംമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. കരികുളം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുധീഷ് കുമാർ ക്ളാസെടുത്തു. ടി.ജെ.ബാബുരാജ്, വിദ്യാകുമാരി , തമ്പി പാസ്റ്റർ, പി.ആർ. പുഷ്പാംഗദൻ, അന്നമ്മ മാത്യൂ , ആഷിഷ് കുരുവിള, ഇ.ടി. കുഞ്ഞുമോൻ , തുളസി തങ്കപ്പൻ എന്നിവർ സംസാരിച്ചു.