പഴകുളം: കെ.വി.യു.പി.സ്കൂളിന്റെ 46-ാമത് വാർഷികവും ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയയപ്പും പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം എ.പി. സന്തോഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.ആർ.സന്തോഷ്, അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ ഡോ.മണക്കാല ഗോപാല കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം എ.പി. സന്തോഷിനെ ആദരിച്ചു. റിട്ട. അദ്ധ്യാപിക ഗുരുശ്രീയിൽ രാധാമണി കാഷ് അവാർഡ് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് കവിതാ മുരളി ,അദ്ധ്യാപിക ലക്ഷ്മിരാജ് എന്നിവർസംസാരിച്ചു. സി.എസ്.ഉണ്ണിത്താൻ , വിമൽ , കെ.എസ്.ജയരാജ്, ഹംദാ ബസീം , അനന്തകൃഷ്ണൻ.എസ്, വൈഷ്ണവ്.പി , ഋതു വിജിത ഉല്ലാസ് എന്നിവർ പങ്കെടുത്തു.