വള്ളിക്കോട്: വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് പ്രസിഡന്റ് ആർ. മോഹനൻനായരുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് സോജി പി. ജോൺ അവതരിപ്പിച്ചു.
കാർഷികമേഖലയ്ക്കും ലൈഫ് ഭവനപദ്ധതിക്കുമാണ് മുൻഗണന. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി മണ്ണ് ജലംസംരക്ഷണം, ചെറുകിടജലസേചനം, വനസംരംഭങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ഉൽപാദന മേഖലയായി 2,28,60,000 രൂപ വകയിരുത്തി. ലൈഫ് ഭവനപദ്ധതിക്ക് 2,30,00,000 രൂപ വകയിരുത്തിയിട്ടുണ്ട്.
കുടിവെള്ള പദ്ധതികൾ, ശുചിത്വ - മാലിന്യസംസ്‌കരണം, ദാരിദ്ര്യലഘൂകരണം, പട്ടികജാതി ക്ഷേമം, അഗതി ക്ഷേമം, ടൂറിസം, പാലിയേറ്റീവ് കെയർ, ഭിന്നശേഷിക്കാർക്കായുള്ള പദ്ധതികൾ, വാതിൽപ്പടി സേവനം, അതിദരിദ്രരുടെ ക്ഷേമം എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകി. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ ആദരവ് എന്ന പദ്ധതി
ആവിഷ്‌കരിക്കും. ജലസംരക്ഷണമേഖലയിൽ പുനർജനി എന്ന പദ്ധതി ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കും.
പുതിയ ഓഫീസ്, കെട്ടിടനിർമ്മാണം, റോഡുകൾ, ഘടകസ്ഥാപനങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ തുടങ്ങിയ പശ്ചാത്തല മേഖലയുടെ വികസനത്തിന് പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്.
മുൻബാക്കി ഉൾപ്പെടെ 18,73,90,583 രൂപ വരവും 18,33, 60,300 രൂപ ചെലവും 40,30,283 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.