bjp
കെ-റെയിൽ കല്ലുമായി ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവ‌‌‌‌ർത്തകർ മന്ത്രിഓഫീസിലേക്ക് നടത്തിയമാർച്ച്

ചെങ്ങന്നൂർ: പാവങ്ങളെ തീവ്രവാദികളായി കാണുന്നത് കമ്മ്യൂണിസത്തിന്റെ ഗതികേടാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ് പറഞ്ഞു. കെ- റെയിലിനെതിരെ മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, ഡോ. ഗീത, കെ. ജി കർത്ത, സതീഷ് കൃഷ്ണൻ, അനീഷ് മുളക്കുഴ, രമേശ് പേരിശേരി, രശ്മി സുഭാഷ്, ശ്രീജപത്മകുമാർ, സജു കുരുവിള, മോഹൻകുമാർ, കലാരമേശ്, മനോഹരൻ മണക്കാല, അജി. ആർ നായർ, മനു കൃഷ്ണൻ, കെ. ജി മനോജ്, വി. ബിനുരാജ്, മനീഷ് കളരിക്കൽ, സന്തോഷ് എണ്ണയ്ക്കാട്, കെ. സേനൻ, എസ്. വി പ്രസാദ്, സുഷമ ശ്രീകുമാർ, വിശാൽ കുമാർ, ഷൈലജ രഘുറാം,എസ്. രഞ്ജിത്ത്, പി. എ നാരായണൻ എന്നിവർ പ്രസംഗിച്ചു