അടൂർ: കാക്കകളുടെ ആക്രമണത്തിൽ നിന്ന് വെളളിമൂങ്ങയെ രക്ഷിച്ച് യുവാക്കൾ. അടൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ഇന്നലെ രാവിലെ 11ന് പറന്നുവന്ന വെളളിമൂങ്ങയെയാണ് കാക്കൾ ആക്രമിച്ചത്. ആക്രമണത്തിൽ അവശയായ മൂങ്ങ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിലേക്ക് പറന്നുകയറി. തുടർന്ന് പറക്കാൻ പറ്റാത്ത അവസ്ഥയായതോടെ മൂങ്ങയെ കാക്കകൾ ആക്രമിക്കുകയായിരുന്നു. ചെങ്ങന്നൂർ സ്വദേശി ശ്രീനാഥ്, ചെന്നീർക്കര സ്വദേശി ഷിബു എന്നിവരാണ് മൂങ്ങയെ രക്ഷിച്ചത്. മൂങ്ങയെ സമീപത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ എൽപ്പിച്ചു. തുടർന്ന് പൊലീസ് വനം വകുപ്പിനെ വിവരം അറിയിച്ചു.പാമ്പിനെയും പക്ഷികളെയും പിടിച്ച് സംരക്ഷിക്കാൻ സർക്കാർ അനുമതിയുള്ള മണക്കാല സ്വദേശി ചാർലിയെത്തി വെള്ളി മുങ്ങയെ കൊണ്ടുപോയി