 
കോന്നി: അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന കമ്മിഷൻ സംഘടിപ്പിച്ച തൊഴിൽ മേള കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കമ്മിഷൻ അംഗം പി. എ. സമദ് അദ്ധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ. ജില്ലാ യൂത്ത് കോർഡിനേറ്റർ അനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.