ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം തിരുവൻവണ്ടൂർ 1152-ാം നമ്പർ ശാഖയിലെ ശ്രീഗുരുദേവ ഭദ്രകാളി ദേവീക്ഷേത്രത്തിലെ അനിഴം മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് പൊങ്കാല നടക്കും. രാവിലെ 8ന് ക്ഷേത്രം തന്ത്രി കരീലകുളങ്ങര കൈലാസൻ തന്ത്രി പണ്ഡാര അടുപ്പിൽ തീകൊളുത്തും. തുടർന്ന് പൊങ്കാല നിവേദ്യത്തിനുശേഷം ഭജൻസ് നടക്കും. ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ. വൈകിട്ട് 4ന് ആറാട്ട് ഘോഷയാത്ര, ആറാട്ട് വരവ് കൊടിയിറക്ക്, ദീപാരാധന, ദീപക്കാഴ്ച, വലിയകാണിക്ക, പുറംകളത്തിൽ ഗുരുതി, മഹാമംഗള പൂജ, നടയടപ്പ് എന്നിവ നടക്കും.