 
ഇലവുംതിട്ട : മൂലൂർ അനുസ്മരണവും കാവ്യാഞ്ജലിയും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. പി.ജെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സരസകവി മൂലൂർ എസ്.പദ്മനാഭപണിക്കരുടെ 91-ാം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത് . മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കിശ്രീധർ അദ്ധ്യക്ഷത വഹിച്ചു.
സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. അനുസ്മരണ സമ്മേളനത്തിനു ശേഷം നടന്ന കാവ്യാഞ്ജലിയിൽ ചന്ദ്രമോഹൻ റാന്നി, പ്രൊഫ. മാലൂർ മുരളീധരൻ, ഡോ. പി. എൻ. രജേഷ് കുമാർ, മോഹൻകുമാർ വള്ളിക്കോട്, വള്ളിക്കോട് രമേശൻ, രമേശ് അങ്ങാടിക്കൽ, സുഭദ്രാ വിജയൻ, എം. എസ്. മധു വള്ളിക്കോട്, പീതാംബരൻ പരുമല, അനു ഫിലിപ്പ്, സുഗത പ്രമോദ്, രശ്മിമോൾ.കെ., എം. കെ. കുട്ടപ്പൻ, ഒ. സി. രാജു, ജയാ അജിത്ത്, സി. വി. ഓമനകുഞ്ഞമ്മ, ജോർജ്ജ് മറ്റം, കാശിനാഥൻ, സുധാവിജയൻ, ആർ. രാമകൃഷ്ണൻ, ആർ.കെ. ഉഷ, സിമി മോഹൻ, ലിൻസി സാം, സുജിത സാദത്ത്, ഡി. അനിരുദ്ധൻ, പാർവതി.എസ്., ഷാജി പുല്ലാമല എന്നിവർ പങ്കെടുത്തു. മൂലൂർ സ്മാരകം പ്രസിഡന്റ് കെ.സി. രാജഗോപാലൻ, സെക്രട്ടറി പ്രൊഫ.ഡി. പ്രസാദ് എന്നിവർ സംസാരിച്ചു.