 
കലഞ്ഞൂർ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കലഞ്ഞൂർ യൂണിറ്റ് നിർമ്മിച്ച പെൻഷൻ ഭവന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ആർ. സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. പുഷ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. മണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗം പി. എസ്. അരുൺ, കെ. സദാശിവൻ നായർ, കെ. മോഹൻകുമാർ, പി. രാമചന്ദ്രൻപിള്ള, ആർ. ബലഭദ്രൻപിള്ള, മാങ്കോട് രാഘവൻ നായർ, എൻ. കരുണാകരൻ നായർ, പ്രൊഫ. ആർ. ബാലകൃഷ്ണപിള്ള, റവ. ഫാ. വി. റ്റി. തോമസ് കോർ എപ്പിസ്‌കോപ്പ, കെ. പി. പത്മാക്ഷി അമ്മ, യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. ജലജാമണി എന്നിവർ സംസാരിച്ചു. കെ. ആർ. ഭാസ്‌കരൻ, പ്രിൻസിലി ജോർജ് എന്നിവരെ ജോൺ മാത്യു അനുസ്മരിച്ചു. ജി. ഗൗതമി നന്ദി പറഞ്ഞു.
വാർഷിക പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജെ. ആർ. സഹദേവൻ നായർ, ജി. ഗൗതമി , കെ. എസ്. സോമനാഥൻ പിള്ള , ജെ. ശ്യാമള , കെ. ശിവൻ, ടി. വിജയമ്മാൾ എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ആർ. സുരേന്ദ്രൻനായർ (പ്രസിഡന്റ്), ജെ. ആർ. സഹദേവൻ നായർ (സെക്രട്ടറി), ജി. ഗൗതമി (ട്രഷറർ ). ബ്ലോക്ക് പ്രസിഡന്റ് പി. മുഹമ്മദാലി വരണാധികാരിയായിരുന്നു. ജി. പത്മിനിയമ്മ നന്ദി പറഞ്ഞു.