പത്തനംതിട്ട : പീഡന കേസിൽ കലഞ്ഞൂർ പാടം ഇടപ്പാടം പാടം പുനരധിവാസ കോളനിയിൽ താന്നിവിള വടക്കേതിൽ വീട്ടിൽ മനോജിനെ 20 വർഷം കഠിന തടവും 50000 രൂപ പിഴയും പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി 4 ജഡ്ജ് പൂജ. പി. പി ശിക്ഷിച്ചു. 2016 മേയിലാണ് കേസിനാസ്പദമായ സംഭവം. കൂടലിലെ വീട്ടിൽ രാത്രി അതിക്രമിച്ച് കടന്നാണ് യുവതിയെ പീഡിപ്പിച്ചത്. കോന്നി പൊലീസ് ഇൻസ്‌പെക്ടർമാരായിരുന്ന ഷൈനു തോമസ്, ആർ. ജോസ് എന്നിവരായിരുന്നു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, അഡ്വ. രേഖ. ആർ. നായർ ഹാജരായി.