ചെങ്ങന്നൂർ: പുന്തല ഗ്രാമദീപം ഗ്രന്ഥശാലയുടെ കൃഷി ദീപം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷക സ്ഥാപനത്തിന്റെ സഹകരണത്തോടെ കിഴങ്ങുവിള കൃഷി, നടീൽ, പരിപാലന പരിശീലന ക്ലാസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് ഉദ്ഘാടനം ചെയ്തു. ഗവേഷണകേന്ദ്രം സീനിയർ സയന്റിസ്റ്റ് ഡോ. ജി.ബൈജു ക്ലാസ് നയിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ബിൻകുമാർ വി.കെ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സുഭജിത്ത്, ഗ്രന്ഥശാല സെക്രട്ടറി എം.ഐ ബദറുദ്ദീൻ, സന്തോഷ് കുമാർ (സി.ടി.സി.ആർ.ഐ), ചന്ദ്രലേഖ, ശ്രീകല സന്തോഷ് , പദ്ധതി കോഓർഡിനേറ്റർ ബി.ബാബു ,വത്സലാ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതുതായി വികസിപ്പിച്ചെടുത്ത മധുരക്കിഴങ്ങിന്റെയും മരച്ചീനിയുടെയും തൈകളും കമ്പുകളും വിതരണം ചെയ്തു.