തിരുവല്ല: എസ്. എൻ. ഡി. പി. യോഗം തിരുവല്ല യൂണിയൻ മേഖലാ സമ്മേളനം (സി. കേശവൻ മേഖല) 27ന് നെടുമ്പ്രം 1153-ാം നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ഗുരുദേവ ദർശനവും സംഘടനയും എന്ന വിഷയത്തിൽ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് കോട്ടയം ക്ലാസെടുക്കും.