ചിറ്റാർ: ലോക വന ദിനാചരണത്തിന്റെ ഭാഗമായി ചിറ്റാർ പഞ്ചായത്ത് ബി.എം.എസ് , കേരള വനം വന്യജീവി വകുപ്പ്,കേരള ശാസ്ത്ര സാഹിത്യ പരിഷിത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാരികയം വനത്തിൽക്കൂടി ആറാട്ടുകടവ് വഴി മുതലവാരം ഹൈഡ്രോഇലക്ട്രിക്ക് പദ്ധതി ഡാം ഭാഗം വരെ വനപഠനയാത്ര നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷത വഹിച്ചു. പി .ആർ തങ്കപ്പൻ ,എ.ബഷീർ, ജിതേഷ് ഗോപാലകൃഷ്ണൻ ,ആദർശ വർമ്മ , പ്രേംജിത് ലാൽ, സുനിൽ കെ ,ശ്രീലാൽ, സരിത എസ് .ആർ ,അംബിക ,അജയൻ ,എൻ.വി ഗോപാലൻ എന്നിവർ പങ്കെടുത്തു.
വനത്തിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ ,വൻമരങ്ങളിലെ പരാത സസ്യം ,ജൈവ വൈവിദ്ധ്യം ,ഔഷധ സസ്യങ്ങൾ ,ജല ശ്രോതസുകൾ ,എന്നിവയെപ്പറ്റി പഠനം നടത്തി റിസൾട്ട് ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കും .