 
മല്ലപ്പള്ളി: കേരള കോൺഗ്രസ് എം സംസ്കാര വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മൂലൂർ അനുസ്മരണ സമ്മേളനവും കവിയരങ്ങും അഡ്വ.പ്രമോദ് നാരായണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്കാര വേദി ജില്ലാ പ്രസിഡന്റ് ഡോ.അലക്സ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ഡോ.പഴകുളം സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി, സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ, സംസ്കാര വേദി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മനോജ് മാത്യു, പ്രൊഫഷണൽ ഫ്രണ്ട് എം ജില്ലാ പ്രസിഡന്റു റോയി മാമ്മൻ, സംസ്കാര വേദി ജില്ലാ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, കേരള കോൺഗ്രസ് എം ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി വിനോദ് ജി.നായർ, കേരള കോൺഗ്രസ് എം.ഇലന്തൂർ മണ്ഡലം പ്രസിഡന്റ് ബാബുജി തര്യൻ, ജോസ് പത്രമാക്കൽ, സോമൻ താമരച്ചാലിൽ, രമ ഭാസ്കർ എന്നിവർ പ്രസംഗിച്ചു. സി.ആർ.സി നായർ, ജോൺസൺ ശൂരനാട്, അനൂപ് വള്ളിക്കോട്, എൻ.പത്മകുമാർ, അനിൽ ചന്ദ്രശേഖർ മുതലായവർ കവിയരങ്ങിൽ പങ്കെടുത്തു.