minister
കോന്നി നിയോജകമണ്ഡലത്തിലെ പ്രകൃതി ക്ഷോഭത്തിൽ നാശനഷടം സംഭവിച്ചവർക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനം കലഞ്ഞൂരിൽ മന്ത്രി കെ.രാജൻ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: ജില്ലയിൽ വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെ രണ്ടുവർഷത്തിനുള്ളിൽ സ്മാർട്ടാക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം നേരിട്ടവർക്കുള്ള ധനസഹായ വിതരണപ്രഖ്യാപനം കലഞ്ഞൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.യു.ജനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി സജി, പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തുളസിധരൻ പിള്ള .ആർ, കലഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി. പുഷ്പ്പവല്ലി, പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ എം.പി.മണിയമ്മ, പി.വി.ജയകുമാർ, സുജ അനിൽ സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളി മോഹൻ. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വിക്ടർ ടി .തോമസ്, കലഞ്ഞൂർ പഞ്ചായത്ത്‌ മെമ്പർ രമാ സുരേഷ് ,മജിസ്‌ട്രെറ്റ് അലക്സ് പി .തോമസ്.കോന്നി തഹസീൽദാർ കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു. . ഗുണഭോക്താക്കളുടെ ലിസ്റ്റ് അസിസ്റ്റന്റ് കളക്ടർ സന്ദീപ് കുമാർ കൈമാറി.