പത്തനംതിട്ട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോന്നി യൂണിറ്റ് 30-ാം വാർഷിക സമ്മേളനം ബ്ലോക്ക് കമ്മിറ്റി അംഗം ജി. വിത്സൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ടി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ് മുരളീമോഹൻ , സി.പി ഹരിദാസ്, കെ.പി രതിക്കുട്ടിയമ്മ, ടി.എ ഷാജഹാൻ, പി.വി സന്തോഷ്, എന്നിവർ സംസാരിച്ചു.
കെ. മുരളീദാസിന്റെ അദ്ധ്യക്ഷതയിൽ തിരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റ് -ടി.ടി തങ്കച്ചൻ, സെക്രട്ടറി -എൻ.എസ്. മുരളീ മോഹൻ, ട്രഷറർ -സി.പി ഹരിദാസ്