ഏഴംകുളം : ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ജയൻ അവതരിപ്പിച്ചു. പ്രസിഡന്റ് ആശ വി. എസ് അദ്ധ്യക്ഷയായിരുന്നു. 69.73കോടി വരവും 66.70 കോടി ചെലവും 3. 04 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ഭവന നിർമ്മാണം, ലൈഫ് ഭവന പദ്ധതി എന്നിവയ്ക്കാണ് മുഖ്യ പരിഗണന . ഇതിനായി 26.60 കോടി രൂപ വകയിരുത്തി. കൃഷി അനുബന്ധ മേഖലയ്ക്ക് മുപ്പത് ലക്ഷം ,മൃഗസംരക്ഷണത്തിന് 21.50 ലക്ഷം, ക്ഷീര വികസനത്തിന് 15 ലക്ഷം, യുവജന ക്ഷേമത്തിന് 80 ലക്ഷം, വികലാംഗ ക്ഷേമത്തിനായി 24 ലക്ഷം രൂപ, വനിതാക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി 200 പേർക്ക് തൊഴിൽ സംരഭങ്ങൾ ആരംഭിക്കാൻ 2 കോടി എന്നിങ്ങനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏനാത്ത്, ഏഴംകുളം എന്നിവിടങ്ങളിൽ മാലിന്യ സംസ്‌കരണ പ്ലാന്റിന് സ്ഥലം വാങ്ങാനായി 10 ലക്ഷം രൂപ വീതവും ഏനാത്ത് പൊതുസ്ഥലത്തിനായി 30 ലക്ഷവും ഏഴംകുളം മൃഗാശുപത്രിക്ക് സ്ഥലം വാങ്ങാൻ 10 ലക്ഷവും പുതിയ സ്റ്റേഡിയത്തിന് സ്ഥലംവാങ്ങാനായി 40 ലക്ഷവും വകയിരുത്തി. വിദ്യാഭ്യാസത്തിന് 13 ലക്ഷം, സാമൂഹ്യ ക്ഷേമം 10 ലക്ഷം,പൊതു കെട്ടിടങ്ങൾ 69 ലക്ഷം, മാലിന്യ സംസ്‌കരണം 35 ലക്ഷം, വിവിധ ക്ഷേമ പെൻഷനുകൾ 11 കോടി എന്നിങ്ങനെ ഉൾപ്പെടുത്തിയിട്ടുണ്ട്.