kppha
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ്അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന അസി.സെക്രട്ടറി പി.കെ.ബിജുമോൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട:പ്രധാനാദ്ധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.കെ. ബിജുമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. ഷിബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവംഗം ജയമോൾ മാത്യു, പി.ജെ. സാറാമ്മ, ആർ. സംഗീത, ബീന കെ. തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബി. ഷിബു (പ്രസിഡന്റ്), ബിജി ജോർജ് (സെക്രട്ടറി), ആർ, സംഗീത (ട്രഷറർ).