tb

പത്തനംതിട്ട : ജില്ലയിൽ കൊവിഡാനന്തര രോഗികളിൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 491 ക്ഷയ രോഗികൾ ജില്ലയിലുണ്ട്. ഇതിൽ രോഗം സ്ഥിരീകരിച്ച 78 പേർ കൊവിഡാനന്തര രോഗികളാണ്. കൊവിഡ് സമയത്ത് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകൾ കാരണമാകാം കണക്കുകൾ വർദ്ധിക്കുന്നതെന്ന് അധികൃതർ പറയുന്നു. എന്തെന്നാൽ സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുമ്പോൾ ടി.ബിയ്ക്ക് കാരണമായ അണുക്കൾ കൂടുതൽ ശക്തിയാർജിക്കും. മുൻ വർഷങ്ങളിലെ വിവരങ്ങൾ വച്ച് നോക്കുമ്പോൾ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 45 ശതമാനം കുറവുണ്ടായിട്ടുണ്ട്. കൊവിഡാനന്തര രോഗികളിൽ ക്ഷയരോഗം റിപ്പോർട്ട് ചെയ്യുന്നത് കുറയ്ക്കാൻ എല്ലാ വ്യാഴാഴ്ചയും ജില്ലയിലെ ടി.ബി യൂണിറ്റുകളിൽ സ്ക്രീനിംഗ് നടക്കുന്നുണ്ട്.

ജില്ലയിലെ മരണ നിരക്ക് ആറ് ശതമാനമാണ്. ഓരോ മരണത്തിന്റെയും കാരണങ്ങൾ കണ്ടെത്തി മറ്റു രോഗികൾക്ക് അങ്ങനെ സംഭവിക്കാതിരിക്കാനുള്ള സ്ക്രീനിംഗും നടക്കുന്നുണ്ട്. സി.ബിനാറ്റ്, ട്രുനാറ്റ് മെഷീനിൽ പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

ജില്ലയിൽ കുട്ടികളടക്കം എല്ലാ പ്രായക്കാരിലും ക്ഷയ രോഗം സ്ഥിരീകരിക്കുന്നുണ്ട്.

വിദ്യാർത്ഥികളിൽ 14 പേർക്ക് ഈ വർഷം രോഗം സ്ഥിരീകരിച്ചു.

2022 ലെ കണക്കുകൾ

പരിശോധന നടത്തിയവർ : 2179

രോഗം സ്ഥിരീകരിച്ചവർ : 164

കൊവിഡാനന്തരം ടി.ബി റിപ്പോർട്ട് ചെയ്ത കേസുകൾ

പരിശോധന നടത്തിയവർ: 584

രോഗം സ്ഥിരീകരിച്ചവർ : 82

ജില്ലയിൽ നാല് ടി.ബി യൂണിറ്റുകൾ

കോഴഞ്ചേരി ജില്ലാ ആശുപത്രി (ടി.ബി സെന്റർ)

അടൂർ ജനറൽ ആശുപത്രി

റാന്നി താലൂക്ക് ആശുപത്രി

തിരുവല്ല താലൂക്ക് ആശുപത്രി