പ്രമാടം : വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവോണം ഉത്സവം 26 മുതൽ 28 വരെ നടക്കും. 26 ന് രാവിലെ 6.45 ന് അഖണ്ഡനാമജപം, വൈകിട്ട് ഏഴിന് ഭക്തിഗാനമേള. 27 ന് രാവിലെ ഏഴിന് പറസമർപ്പണം, 7.30 ന് പ്രസാദമൂട്ട്, വൈകിട്ട് 7.30 ന് തിരുവാതിരകളി. തിരുവോണം ഉത്സവമായ 28 ന് രാവിലെ അഞ്ചിന് മഹാഗണപതിഹവനം, ആറിന് പറ സമർപ്പണം, തുടർന്ന് പഞ്ചവിംശതി കലശപൂജ, വൈകിട്ട് അഞ്ചിന് ഗജപൂജ, ആനയൂട്ട്, 5.30 ന് എഴുന്നെള്ളത്ത്. ഏഴിന് സേവ, വലിയകാണിക്ക, രാത്രി 9 ന് വിളക്കിനെഴുന്നെള്ളത്ത്, 10 ന് കഥകളി.