അടൂർ :പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കാലാവസ്ഥ ദിനാചരണം നടത്തി. കാലാവസ്ഥ നിരീക്ഷകൻ സി.റഹീം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി വിഭവ പരിപാലനവും, ദുരന്ത നിവാരണവും എന്ന വിഷയത്തിൽ ബിജു പനച്ചവിള പ്രബന്ധമവതരിപ്പിച്ചു. പഴകുളം ആന്റണി, ഷമീർ മാമ്പള്ളി, ഹരികൃഷ്ണൻ, ഷെറീന എന്നിവർ സംസാരിച്ചു. ഡോ. വി. സുഭാഷ് ചന്ദ്രബോസിന്റെ 'ആനന്ദ കേരളത്തിനൊരാമുഖം' എന്ന കാലാവസ്ഥ നിരീക്ഷണപുസ്തകം ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരസാഹിബ് വായിച്ചവതരിപ്പിച്ചു.