പുതുമല : ഏഴംകുളം പാലമുക്ക് ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ ഐ മൈക്രോസർജറി തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും തിമിരനിർണയ ക്യാമ്പും 26ന് രാവിലെ 9 മുതൽ 1വരെ വായനശാലയിൽ നടത്തും.ലൈബ്രറികൗൺസിൽ താലൂക്ക് സെക്രട്ടറി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. കുടംബശ്രീ, തൊഴിലുറപ്പ് മുഖേന പേരുകൾ രജിസ്റ്റർ ചെയ്യുകയോ അന്നേ ദിവസം നേരിട്ട് വന്നും രജിസ്റ്റർ ചെയ്യാം.