 
കുറിയന്നൂർ : തോട്ടത്ത്മഠത്തിൽ ടി. കെ. ഗോപാലകൃഷ്ണപിളള (84) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. പന്തളം മന്നം ഷുഗർമിൽ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. കുറിയന്നൂർ അരുവിക്കുഴി ശ്രീകൃഷ്ണവിലാസം 2002-ാം നമ്പർ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, കോൺഗ്രസ് കോയിപ്രം ബ്ലോക്ക് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : തടിയൂർ എൻ.എസ്.എസ്. ഹൈസ്‌ക്കൂൾ റിട്ട. അദ്ധ്യാപിക പരേതയായ കെ. ലീലാവതിയമ്മ. മക്കൾ : സുജാതകുമാരി, കെ.ജി.അജിത്കുമാർ (മാനേജർ, കേരള ബാങ്ക് പെരിങ്ങര), ജി.പ്രശാന്ത് (ബിസിനസ്). മരുമക്കൾ : പി.കെ.സുരേഷ്, ആർ.സിന്ധു (ഡപ്യൂട്ടി തഹസീൽദാർ, കോഴഞ്ചേരി), പ്രജിത.