 
പത്തനംതിട്ട: നഗരത്തിലും കുമ്പഴ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുന്നതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി ഓഫീസിനു മുൻപിൽ കേരളാ കോൺഗ്രസ് (ബി) ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് കുപ്പിവെള്ളം നൽകിക്കൊണ്ട് ജില്ലാ പ്രസിഡന്റ് പി. കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് സാം ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുനിൽ വലഞ്ചുഴി, ബിജിമോൾ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാൻ എബ്രഹാം, ജില്ലാ ട്രഷറർ അഡ്വ. ജോൺ പോൾ മാത്യു, മജോയ് മാത്തൂർ, പുരുഷോത്തമൻ, മഹേഷ് ബാബു, ബിജു തോമസ്, അനിൽ തോമസ്, ജിജു എബ്രഹാം, ബ്ലസി രാജു, വിനോദ്, ശ്യാം കൃഷ്ണൻ, ജോജി ആന്റണി, കൃഷ്ണൻകുട്ടി, അഖിൽ, രവീന്ദ്രൻ തന്നിമൂട്ടിൽ, ജോജി ജോസ്, രാജി സണ്ണി, മറിയാമ്മ തോമസ്, എം. കെ. തോമസ്, വി. ജി. എബ്രഹാം, സി. പി. ജോൺ, വിഷ്ണു, സോമൻ എന്നിവർ പ്രസംഗിച്ചു.