പന്തളം: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ജില്ലാ സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ യു. രമ്യ, മിഷൻ സംസ്ഥാന രജിസ്ട്രാർ അഡ്വ. മോഴൂർ രാജേന്ദ്ര ഗോപിനാഥ് എന്നിവരെ ആദരിച്ചു. ശ്രീധരൻ നമ്പൂതിരി, ഇ.എസ്. ശ്രീകുമാർ, സുബൈർ ഖാൻ, എസ്. ഷാലി കുമാർ, ബാബു ഡാനിയൽ എന്നിവർ സംസാരിച്ചു. അടൂർ, റാന്നി താലൂക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. അടൂർ താലൂക്ക് സമിതി: കെ.എ. ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ്), സുബൈർഖാൻ (വൈസ് പ്രസിഡന്റ്), ഇ.എസ്. ശ്രീകുമാർ (സെക്രട്ടറി), വിജയകുമാർ (പിആർഒ). റാന്നി താലൂക്ക് സമിതി: വിജയൻ കാരുമല (ആക്ടിംഗ് പ്രസിഡന്റ്), ശ്രീധരൻ നമ്പൂതിരി (ആക്ടിംഗ് സെക്രട്ടറി)