ചെങ്ങന്നൂർ: കെ-റെയിൽ സർവേയുടെ മറവിൽ മണ്ഡലത്തിലുടനീളം സ്ഫോടക വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിനുമുള്ള ബി.ജെ.പി യുടെ അജണ്ട പുറത്തായെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ആരോപിച്ചു. കൊഴുവല്ലൂർ ദേവീക്ഷേത്രത്തിന് സമീപത്തുനിന്ന് കൈബോംബുകൾ ഉൾപ്പെടെ പൊലീസ് കണ്ടെടുത്തതോടെ മന്ത്രി സജി ചെറിയാനെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന പുറത്തായി. കെ-റെയിൽ സർവേ ക്ഷേത്ര പരിസരത്തുകൂടി കടന്നു പോകുമെന്ന വ്യാജ സന്ദേശം പരത്തി ബി.ജെ.പി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഏരിയ സെക്രട്ടറി എം ശശികുമാർ പറഞ്ഞു.