ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങന്നൂർ ടൗൺ 30-ാം വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് ടി.കെ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.കെ നാണപ്പൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബ്ളോക്ക് സെക്രട്ടറി പി.ജി രാധാകൃഷ്ണൻ, പി.വി തോമസ്, ഡാർലിയമ്മ നൈനാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.കെ സുഭാഷ്(പ്രസിഡന്റ്),കെ കരുണാകരൻ,ഡാർലിയമ്മ നൈനാൻ, എം.കെ സുരേന്ദ്രൻ (വൈസ് പ്രസി.)എം.കെ നാണപ്പൻ (സെക്രട്ടറി),പി.വി തോമസ്,ടി.ഇ സാറാ, എം.എസ ശിവൻ (ജോയിന്റ്സെക്രട്ടറി) ടി.ജെ മാത്യു (ട്രേഷറർ) എന്നിവരെ തിരഞ്ഞെടുത്തു.