പത്തനംതിട്ട : സോഡാക്കുപ്പികൊണ്ട് മാരകമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ ആറന്മുള പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാത്രി 10.30ന് കോഴഞ്ചേരി പാർക്ക് ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചുണ്ടായ അടിപിടിക്കിടെ സോഡാകുപ്പിക്കൊണ്ട് പ്രകാശ് കുമാർ എന്നയാളെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച റാന്നി പുതുശേരി ആഞ്ഞിലിപ്പാറ വിശാഖ് (25), റാന്നി മന്ദിരം പള്ളിപ്പടി പുറന്തേൻ കുന്നേൽ ജോജി പി ജോസഫ് (36) എന്നിവരാണ് പിടിയിലായത്. സ്ഥലത്ത് ബഹളമുണ്ടാക്കിയപ്പോൾ പോകാൻ പറഞ്ഞതിലുള്ള വിരോധം കാരണം പ്രതികൾ പ്രകാശ് കുമാറിനെ മർദ്ദിക്കുകയായിരുന്നു. . ആറൻമുള പൊലീസ് ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.